indiaLatest NewsNationalNews

പഫ്സിൽ പാമ്പ്; തെലങ്കാനയിലെ ബേക്കറിയ്ക്കെതിരെ കേസ്

തെലങ്കാനയിലെ മഹ്ബൂബ്നഗർ ജില്ലയിലെ ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽ നിന്നു വാങ്ങിയ കറി പഫ്സിൽ ചെറിയ പാമ്പിനെ കണ്ടെത്തിയതായി പരാതി. ശ്രീസൈല എന്ന യുവതിയാണ് ബേക്കറിയിൽ നിന്നും കറി പഫ്സും മുട്ട പഫ്സും വാങ്ങിയത്. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടിലെത്തി മക്കൾക്കൊപ്പം ശ്രീസൈല പഫ്സ് കഴിക്കാനായി എടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ ബേക്കറിയിൽ എത്തി പരാതിപ്പെട്ടെങ്കിലും ഉടമ നിരുത്തരവാദപരമായാണ് മറുപടി നൽകിയത്. ഇതേത്തുടർന്ന് യുവതി ജഡ്ചർല പൊലീസിൽ പരാതി നൽകി.

Tag: Snake in puffs; Case filed against bakery in Telangana

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button