keralaKerala NewsLatest News
ന്യൂനമര്‍ദത്തിന്റെ സ്വാധീനം; കേരളത്തില്‍ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര–ഒഡീഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ പല ഭാഗങ്ങളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും സാധ്യതയുണ്ട്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നിലവില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Tag: Influence of low pressure; Chance of rain in Kerala, yellow alert in two districts