വ്യാജ വോട്ടർ പട്ടിക വിഷയം കഴിഞ്ഞ പത്ത് വർഷമായി ഒന്നും ചെയ്യാത്ത സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശ്രദ്ധ തിരിക്കാൻ നടത്തുന്ന ശ്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. “ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. പരാതി ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകണം. 70,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ വിഷയത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നത് നുണ പ്രചാരണമാണ്. അതിന്റെ മെറിറ്റിലേക്ക് ഞാൻ കടക്കുന്നില്ല, ക്രമവിരുദ്ധത ഒന്നും കാണുന്നില്ല,” അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി 2014 മുതൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഒന്നും തെളിയാത്തതായി രാജീവ് ചൂണ്ടിക്കാട്ടി. “ഇലക്ഷൻ കമ്മീഷൻ സർക്കാരിന്റെ പോക്കറ്റിൽ ആണെന്ന് പറയുന്നവർക്ക് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞപ്പോൾ മാത്രമേ ഇത് ഉയർത്തുന്നുള്ളൂ. രാഷ്ട്രീയപരമായി ഇതിന് മറുപടി പറയേണ്ട ആവശ്യമില്ല, പറഞ്ഞത് എല്ലാം നുണയാണ്, ഇന്നല്ലെങ്കിൽ നാളെ ഇതും പൊളിയും,” അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിഡ്ഢിയാക്കുന്ന പാർട്ടിയാണ് കോൺഗ്രസ്, അവരുടെ ബി ടീമാണ് സിപിഎം എന്നും രാജീവ് വിമർശിച്ചു. “ആറ് വോട്ടോ 11 വോട്ടോ ആയാലും 70,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് സമാനമല്ലല്ലോ,” അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: Fake voter list controversy a distraction ahead of elections: Rajeev Chandrasekhar