indiaLatest NewsNationalNews

പാകിസ്താനിലേക്ക് നിർണായക വിവരങ്ങൾ ചോർത്തി നൽകി; ഡിആർഡിഒ താൽക്കാലിക ഉദ്യോ​ഗസ്ഥൻ പിടിയിൽ

പാകിസ്താനിലേക്ക് നിർണായക വിവരങ്ങൾ ചോർത്തിയ കേസിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (DRDO) താൽക്കാലിക ജീവനക്കാരനെ രാജസ്ഥാൻ സിഐഡി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. പിടിയിലായത് ജയ്‌സൽമീരിലെ DRDO ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് ആണ്. ശാസ്ത്രജ്ഞരും സൈനിക ഉദ്യോഗസ്ഥരും നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാൾ ചോർത്തിയത്.

മഹേന്ദ്ര പ്രസാദിന് പാക് ചാര സംഘടനയുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സോഷ്യൽ മീഡിയ വഴിയാണ് പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയിലെ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.

സ്വാതന്ത്ര്യ ദിനം മുന്നോടിയായി രാജ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ശക്തമായ പരിശോധന നടത്തുന്നതിനിടെ മഹേന്ദ്രയുടെ ചാരവൃത്തി പുറത്തുവന്നതായി സിഐഡി ഐജി ഡോ. വിഷ്ണുകാന്ത് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ ഇയാളെ കസ്റ്റഡിയിൽ എടുത്ത് സംയുക്ത സൈന്യം ചോദ്യം ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി മഹേന്ദ്ര പ്രസാദിന്റെ മൊബൈൽ ഫോൺ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.

Tag: DRDO temporary employee arrested for leaking critical information to Pakistan, spy work

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button