cricketindiaNationalNewsSports

ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ; മുൻ ക്രിക്കറ്റ് താരം സുരേഷ് റൈന ഇ.ഡി ഓഫീസിൽ ഹാജരായി

നിയമവിരുദ്ധ ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റൈന ന്യൂഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളും പ്ലാറ്റ്ഫോമുകളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി റൈനയ്ക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു. 1xBet എന്ന ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിനായി റൈനയെ വിളിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇ.ഡി ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം റൈനയുടെ മൊഴി രേഖപ്പെടുത്തും. പരസ്യത്തിൽ അഭിനയിച്ച് ആപ്പ് പ്രമോട്ട് ചെയ്തതിനാലാണ് റൈനയെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

റൈനയ്‌ക്കൊപ്പം മറ്റു ചില ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഇ.ഡി നിരീക്ഷണത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മെയ് മാസത്തിൽ തെലങ്കാന പൊലീസ് നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 25 പ്രശസ്തരിനെതിരെ കേസെടുത്തിരുന്നു.

Tag: Financial fraud related to online betting app; Former cricketer Suresh Raina appears at ED office

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button