ചേർത്തലയിലെ തിരോധനക്കേസ്; പ്രതി സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തു
ചേർത്തല തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. നിലവിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇയാളെ, രണ്ടാമത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനോടനുബന്ധിച്ച് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി.
രണ്ട് ആഴ്ചയ്ക്കും മേൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കേസിൽ വ്യക്തത കൈവന്നതായി അന്വേഷണ സംഘം അറിയിച്ചു. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കിലും, ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ലഭിച്ച മറ്റ് തെളിവുകൾ സെബാസ്റ്റ്യനെതിരെയാണ്. ഡിഎൻഎ പരിശോധനാഫലവും ജെയ്നമ്മയുടെ മൊബൈൽ ഫോൺ എവിടെയെന്ന കാര്യവും മാത്രമാണ് ഇനി സ്ഥിരീകരിക്കേണ്ടത്.
നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോകൽ വകുപ്പും ചേർത്തിട്ടുണ്ട്. ഇതിന് മുൻപ് കൊലപാതകവും തെളിവ് നശിപ്പിക്കലുമാണ് മാത്രമായിരുന്നു ചുമത്തിയത്. ഡിഎൻഎ പരിശോധനാഫലം ലഭിച്ചാൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന.
Tag;Cherthala disappearance case; Accused Sebastian remanded