keralaKerala NewsLatest News

ഹാസ്യനടൻ വിഡി രാജപ്പന്റെ ഭാര്യ അന്തരിച്ചു

ഹാസ്യനടൻ വിഡി രാജപ്പന്റെ ഭാര്യ സുലോചന ടി. അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് വിടവാങ്ങിയത്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പേരൂരിലെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം ജനറൽ ആശുപത്രിയിലെ റിട്ടയർഡ് ഹെഡ് നഴ്സായിരുന്നു സുലോചന.

2016-ലാണ് ‘പാരഡികളുടെ രാജാവ്’ എന്നറിയപ്പെട്ടിരുന്ന നടൻ വിഡി രാജപ്പൻ അന്തരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. കോട്ടയത്ത് ജനിച്ച രാജപ്പൻ ഒരുകാലത്ത് കഥാപ്രസംഗ വേദികളിലും സിനിമാ രംഗത്തും ശ്രദ്ധേയനായ കലാകാരനായിരുന്നു.

മകൻ രാജേഷ് രാജപ്പൻ (ക്ലറിക്കൽ അസിസ്റ്റന്റ്, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) ആണ് മരണവാർത്ത അറിയിച്ചത്. മറ്റൊരു മകൻ രാജീവ് ആർ (മാക്സ് ഹോസ്പിറ്റൽ, ഡൽഹി), മരുമക്കൾ മഞ്ജുഷ വി. രാജു, അനുശ്രീ ആർ (AIMS ഹോസ്പിറ്റൽ, ഡൽഹി) എന്നിവരാണ് കുടുംബാംഗങ്ങൾ.

Tag: Comedian VD Rajappan’s wife passes away

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button