കുവൈറ്റിലെ വിഷമദ്യ ദുരന്തം; 13 പേർ മരിച്ചു, 63 പേർ ചികിത്സയിൽ, ഇന്ത്യക്കാരും
കുവൈറ്റിലെ വിഷമദ്യം ഉപയോഗിച്ചതിനെ തുടർന്ന് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 63 പേർ ഇപ്പോഴും ചികിത്സയിലാണ്. 31 പേർ വെന്റിലേറ്റർ സഹായത്തിലാണ്, 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയും ഗുരുതരമായ കാഴ്ചക്കുറവും ഉണ്ടായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യക്കാരും ഉൾപ്പെടും.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്ലൈൻ നമ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങൾ +965-65501587 എന്ന നമ്പറിൽ എംബസിയെ ബന്ധപ്പെടാവുന്നതാണ്. സംഭവം എംബസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ, ഇന്ത്യൻ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ചികിത്സാ പുരോഗതി വിലയിരുത്തി. ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രി അധികൃതരുമായി, കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
Tag: Poisonous liquor tragedy in Kuwait; 13 dead, 63 under treatment, including Indians