keralaKerala NewsLatest News
വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതി പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; ഈ വർഷം 1,090 പേർക്ക് മെഡലുകൾ
ധീരതക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതി പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ഈ വർഷം 1,090 പേർക്ക് മെഡലുകൾ ലഭിക്കും. ഇതിൽ 233 പേർക്ക് ധീരതയ്ക്കും, 99 പേർക്ക് വിശിഷ്ട സേവനത്തിനുമാണ് മെഡൽ നൽകുന്നത്. 58 പേർക്ക് ശ്രദ്ധേയമായ സേവനത്തിനുള്ള മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കൂടാതെ, സംസ്ഥാനത്ത് നിന്ന് 10 പേർക്ക് ശ്രദ്ധേയ സേവനത്തിനുള്ള മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Tag: President’s Police Medals for Distinguished Service announced; 1090 medals to be awarded this year