പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപാര രംഗത്തുമുള്ള പാകിസ്താന്റെ പങ്കാളിത്തത്തെ അമേരിക്ക അഭിനന്ദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

“ഓഗസ്റ്റ് 14-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്താനിലെ ജനങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പേരില്‍ ഹൃദയപൂര്‍വമായ ആശംസകള്‍ നേരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപാര മേഖലകളിലും പാകിസ്ഥാന്റെ സഹകരണം വിലമതിക്കപ്പെടുന്നതാണ്,” റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു.
ക്രിറ്റിക്കല്‍ മിനറലുകളും ഹൈഡ്രോ കാര്‍ബണുകളും ഉള്‍പ്പെടെയുള്ള പുതിയ മേഖലകളില്‍ സാമ്പത്തിക സഹകരണം വികസിപ്പിക്കാനും, രണ്ട് രാജ്യങ്ങളുടെയും സമൃദ്ധമായ ഭാവിക്കായി വ്യാപാര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും അമേരിക്ക താല്‍പര്യമുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Tag; US Secretary of State Marco Rubio wishes Pakistan a happy Independence Day