കൊല്ലത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; നാല് പേർ പിടിയിൽ
കൊല്ലത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ പൊലീസ് കണ്ടെത്തി. നാല് പ്രതികളെയും പിടികൂടിയതായി വിവരം. ഇവരെ മലപ്പുറം പാണ്ടിക്കാട് എത്തിക്കും. ഷമീറിന് പുറമേയ്ക്കു പരിക്കുകളൊന്നുമില്ല. പ്രതികള്‍ ചാവക്കാട് സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. ഷമീര്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ, വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ പാണ്ടിക്കാട് ജിഎല്‍പി സ്കൂളിന് സമീപത്ത് എത്തിയ ഇന്നോവ കാറില്‍ സംഘം ആളുകള്‍ വലിച്ചുകയറ്റുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, ബലം പ്രയോഗിച്ചാണ് പ്രതികള്‍ കാറില്‍ കയറ്റിയത്.
ദുബായില്‍ ജോലി ചെയ്യുന്ന ഷമീര്‍ ഈ മാസം 4-നാണ് അവധിക്കായി നാട്ടിലെത്തിയത്. ദുബായിലെ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
Tag: Abducted expatriate businessman found from Kollam; four arrested