keralaKerala NewsLatest News

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ പാലങ്ങൾ ഒഴുകിപ്പോയി

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തോടനുബന്ധിച്ച് മിന്നൽ പ്രളയം. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒഴുകിപ്പോയി. രണ്ട് ദേശീയപാതകൾ ഉൾപ്പെടെ 300-ഓളം റോഡുകൾ ഗതാഗതത്തിന് അടച്ചു. സത്‌ലജ് നദിക്കു കുറുകെയുള്ള പാലവും വെള്ളത്തിൽ മുങ്ങി. ഒരാൾക്ക് പരുക്ക് സംഭവിച്ചു.

രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇതുവരെ നാല് പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്വരയ്ക്ക് സമീപം ഉണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിന് കാരണമായത്.

ദുരുഗമമായ ഭൂപ്രദേശവും തുടർന്നുള്ള മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗൻവി മേഖലയിലെ ഒരു പൊലീസ് പോസ്റ്റ് ഒഴുകിപ്പോയി. ബസ് സ്റ്റാൻഡിനും സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ട് പാലങ്ങൾ ഒഴുകിപ്പോയതോടെ ഷിംല ജില്ലയിലെ കൂട്ട്, ക്യാവ് മേഖലകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Tag: Cloudburst in Himachal Pradesh; Bridges washed away in Shimla, Lahaul and Spiti districts

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button