keralaKerala NewsLatest News

പാകിസ്താനിൽ സ്വാതന്ത്ര്യദിനാഘോഷം അതിരുവിട്ടു; ആകാശത്തേക്ക് വെടിവച്ചതിനെ തുടർന്ന് 3 പേർ മരിച്ചു, 64 പേർക്ക് പരുക്ക്

പാകിസ്താനിൽ സ്വാതന്ത്ര്യദിനാഘോഷം ദുരന്തത്തിൽ കലാശിച്ചു. ആഘോഷത്തിനിടെ നടത്തിയ ആകാശത്തേക്ക് വെടിവച്ചതിനെ തുടർന്ന് 3 പേർ മരിച്ചു, 64 പേർക്ക് പരുക്കേറ്റു. അബദ്ധത്തിൽ വെടിയേറ്റതാണ് മരണങ്ങൾക്ക് കാരണം.

ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തർ കോളനി, കീമാരി, ബാൽദിയ, ഒറാങ്കി ടൗൺ, പാപോഷ് നഗർ തുടങ്ങിയ മേഖലകളിലാണ് ആഘോഷവെടിവെപ്പ് അപകടത്തിൽ അവസാനിച്ചത്. കറാച്ചിയിലെ വിവിധയിടങ്ങളിൽ പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ആകാശത്തേക്ക് വെടിയുതിർത്ത് നടത്തിയ ആഘോഷങ്ങളിൽ അറുപതിലേറെ പേർക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങൾ അറിയിച്ചു.

കറാച്ചിയിലെ അസിസാബാദിൽ നടന്ന വെടിവെപ്പിൽ പെൺകുട്ടി മരിക്കുകയും, കോറാങ്കി മേഖലയിലെ ആഘോഷവെടിവെപ്പിൽ സ്റ്റീഫൻ എന്നയാൾ കൊല്ലപ്പെടുകയും ചെയ്തു. നഗരത്തിലെ പല ഭാഗങ്ങളിലുമായി നിരവധി പേർ വെടിയേറ്റ് ചികിത്സ തേടേണ്ടി വന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ നിന്ന് ഏകദേശം 20 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷവും സ്വാതന്ത്ര്യദിനാഘോഷ വേളയിൽ നടന്ന ഇത്തരത്തിലുള്ള വെടിവെപ്പുകളിൽ പാകിസ്താനിൽ 95 പേർക്ക് പരുക്കേറ്റിരുന്നു.

Tag: Independence Day celebrations in Pakistan go out of control; 3 dead, 64 injured after shots are fired into the air

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button