രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ജേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 11 പേർക്ക് പുരസ്കാരം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ജേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 11 പേർക്ക് പുരസ്കാരമുണ്ട്.
രാജ്യത്താകെ ധീരതയ്ക്കായി 233 പേർക്കും, വിശിഷ്ട സേവനത്തിനായി 99 പേർക്കും, സ്തുത്യർഹ സേവനത്തിനായി 758 പേർക്കും അടക്കം ആകെ 1,090 പേർക്ക് പുരസ്കാരം ലഭിക്കുന്നു. പൊലീസ് സേനയിൽ ഇത്തവണ 89 അവാർഡുകൾ പ്രഖ്യാപിച്ചു. അഗ്നിരക്ഷാ സേനയ്ക്ക് 5, സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിന് 3, കറക്ഷണൽ സർവീസിന് 2 അവാർഡുകളുമുണ്ട്.
കേരളത്തിൽ നിന്ന് എസ്.പി. അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡൽ ലഭിക്കും. 10 പേർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരങ്ങൾ നേടി.
പുരസ്കാര ജേതാക്കള്‍
ശ്യാംകുമാര്‍ വാസുദേവന്‍ പിള്ള, പൊലീസ് സൂപ്രണ്ട്
രമേഷ് കുമാര്‍ പരമേശ്വര കുറുപ്പ് നാരായണക്കുറുപ്പ്, പൊലീസ് സൂപ്രണ്ട്
പേരയില്‍ ബാലകൃഷ്ണന് നായര്‍, അഡിഷണല്‍ പൊലീസ് സൂപ്രണ്ട്
പ്രവി ഇവി, അസിസ്റ്റന്റ് കമാന്‍ഡന്റ്
പ്രേമന് യു, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്
മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍
സുരേഷ് ബാബു വാസുദേവന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ്
രാമദാസ് ഇളയടത്ത് പുത്തന്‍വീട്ടില്‍, ഇന്‍സ്പെക്ടര്‍
എസ് എംടി സജിഷ കെ പി, ഹെഡ് കോണ്‍സ്റ്റബിള്‍, കേരളം
എസ് എംടി ഷിനിലാല്‍ എസ്എസ്, ഹെഡ് കോണ്‍സ്റ്റബിള്‍
എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹത നേടിയത്.
Tag: List of President’s Police Medal winners announced; 11 from Kerala to receive award