keralaKerala NewsLatest News

പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസ്; തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വിടില്ലെന്ന് ചെന്താമരയുടെ കൊലവിളി

തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വിടില്ലെന്ന് പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര. വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ കൊലവിളി.

ജനുവരി 27നാണ് പോത്തുണ്ടിയിൽ നാടിനെനടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. 2019-ൽ അയൽവാസി സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ചെന്താമര, സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയതാണ് സംഭവം. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോകാൻ സജിതയും പുഷ്പയും കാരണമാണെന്നും ഇരുവരും നടത്തിയ കൂടോത്രമാണ് ഭാര്യ തന്റെ ജീവിതത്തിൽ നിന്ന് അകലാൻ ഇടയാക്കിയതെന്നുമായിരുന്നു ചെന്താമരയുടെ വിശ്വാസം.

ഈ വൈരാഗ്യത്തിന്റെ തുടർച്ചയായിട്ടാണ് ആദ്യം സജിതയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഒളിച്ച ചെന്താമര ദിവസങ്ങൾക്ക് ശേഷം പിടിയിലായി. പിന്നീട് ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയിലെത്തി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം വീണ്ടും ഒളിവിൽ പോയ ചെന്താമര, വ്യാപകമായ തെരച്ചിലിനൊടുവിൽ പോത്തുണ്ടി പ്രദേശത്ത് നിന്ന് പിടികൂടപ്പെട്ടു.

Tag: Pothundi double murder case; Chenthamara’s murderous that she will not spare anyone who destroyed her family

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button