എഴുപത്തിയൊമ്പതാം സ്വാതന്ത്യദിനാഘോഷത്തിൽ രാജ്യം; “നവ ഭാരതം” എന്ന ആശയത്തിലേക്ക് ഇന്ത്യ
1947-ൽ 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ നിയന്ത്രണത്തിൽ നിന്ന് രാജ്യം നേടിയെടുത്ത, കഠിനാധ്വാനത്തിന്റെ സ്മരണയ്ക്കായി, ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ഈ ദിവസത്തിന്റെ പ്രാധാന്യം അളവറ്റതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പാത വെട്ടിത്തെളിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഈ ദിവസം രാജ്യം അഭിമാനത്തോടെ ഓർക്കും., കൂടാതെ ഈ ദിനം രാജ്യത്തുടനീളമുള്ള ജനങ്ങളിൽ ശക്തമായ അഭിമാനവും നന്ദിയും പ്രചോദിപ്പിക്കുന്നു.
എന്നാൽ, 78ാം സ്വാതന്ത്ര്യദിനമാണോ 79ാം സ്വാതന്ത്ര്യദിനമാണോ നമ്മൾ ആഘോഷിക്കുന്നതെന്ന് പലർക്കും സംശയമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947 ഓഗസ്റ്റ് 15-നാണ്. ആ സംഭവത്തിന്റെ ഒന്നാം വാർഷികം 1948 ഓഗസ്റ്റ് 15-ന് ആഘോഷിച്ചു. അങ്ങനെ നോക്കുമ്പോൾ, 2025-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 78 വർഷങ്ങൾ പൂർത്തിയാകും. എന്നാൽ, 1947-ൽ നടന്ന ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷം കൂടി കണക്കിലെടുക്കുമ്പോൾ, 2025-ൽ ഇന്ത്യ ഈ ദിനം ആഘോഷിക്കുന്നത് 79-ാം തവണയായിരിക്കും. അതായത് ഇന്ത്യ 2025-ൽ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന കോളനിവൽക്കരണത്തിനുശേഷം, 1947 ഓഗസ്റ്റ് 15-നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയത്. 1857-ലെ ശിപായി ലഹളയോടെയാണ് ചെറുത്തുനിൽപ്പിന്റെ ആദ്യ തീപ്പൊരികൾ ഇന്ത്യയിൽ ആരംഭിച്ചത്. പിന്നീട്, 1920-ഓടെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനം ശക്തി പ്രാപിച്ചു.
സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന ചുവടുവെപ്പ് 1947 ജൂലൈ 4-ന് ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചതോടെയാണ്. തുടർന്ന് 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ഔദ്യോഗികമായി സ്വതന്ത്രമായി. സ്വാതന്ത്ര്യത്തിന് തലേദിവസം രാത്രിയിൽ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആ നിമിഷത്തെ “വിധിയുമായുള്ള ഒരു കൂടിക്കാഴ്ച” (Tryst with Destiny) എന്ന് വിശേഷിപ്പിച്ചു. ലോകം ഉറങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്…
നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം, ഇതിനായി പോരാടിയവർ നമുക്ക് ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തി കാണിച്ചുതന്നു. അവരുടെ ധൈര്യവും ശക്തിയും നിരവധി വെല്ലുവിളികളെ തരണം ചെയ്യാൻ അവരെ സഹായിച്ചു. ഒരു പൊതു ലക്ഷ്യത്തിനായി ആളുകൾ ഒന്നിക്കുമ്പോൾ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് അവരുടെ മാതൃക നമ്മെ പഠിപ്പിക്കുന്നു. ഇന്നും അതിർത്തിയിൽ നമുക്കായി കാവൽ നിൽക്കുന്ന ധീര ജവാന്മാരും, നമുക്കായി പ്രാണൻ വെടിഞ്ഞ് പോയവരെയും ഈ നിമഷത്തിൽ ഓർക്കാം…
സ്വാതന്ത്ര്യദിനം എന്നത് ഭൂതകാലത്തെ ഓർമ്മിക്കുക മാത്രമല്ല. ഇന്ന് നമുക്കുള്ള സ്വാതന്ത്ര്യത്തെ വിലമതിക്കാനാവാത്ത അതിർവരമ്പുകളെയും അതുമായി ബന്ധപ്പെട്ട കടമകളെയും മനസ്സിലാക്കുകയും ചെയ്യുക. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരത്തെ ആഘോഷിക്കുന്നതിനും അത് ഒത്തു ചേരുമ്പോൾ നനാത്വത്തിൽ ഏകത്വം ആയി മാറുകയും ചെയ്യും.
ഔപചാരിക ചടങ്ങുകളോടും ദേശസ്നേഹത്തിന്റെ ആവേശത്തോടും കൂടി രാജ്യവ്യാപകമായി ആഘോഷിക്കുന്ന സ്വാതന്ത്ര്യദിനം ഒരു ദേശീയ അവധി ദിവസമായി അംഗീകരിക്കപ്പെടുന്നു. പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി ദിവസം ആരംഭിക്കുന്നു, തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. ഓഗസ്റ്റ് 15 ന് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രമേയം “നവ ഭാരതം” എന്നാണ്. 2047 ഓടെ സമ്പന്നവും സുരക്ഷിതവും സ്വതന്ത്രവുമായ ഒരു രാജ്യം സൃഷ്ടിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെയാണ് ഈ വിഷയം പ്രതിനിധീകരിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സർക്കാരിന്റെ വീക്ഷിത് ഭാരത് എന്ന ദർശനത്തെ ഇത് മുന്നോട്ട് നയിക്കുന്നു.
ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിന് തുടക്കം കുറിക്കാൻ ഡൽഹി പോലീസും സായുധ സേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്നു. തുടർന്ന് ദേശീയ പതാക ഉയർത്തൽ, ദേശീയഗാനം ആലാപനം, 21 ഗൺ സല്യൂട്ട് എന്നിവ നടക്കും. ത്രിവർണ്ണ പതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ ഫ്ലൈയിംഗ് ഓഫീസർ റാഷിക ശർമ്മ സഹായിക്കും. 1721 ഫീൽഡ് ബാറ്ററി (സെറിമോണിയൽ) 21 വെടിയുണ്ടകളുടെ സല്യൂട്ട് മുഴക്കുന്ന സമയമാണിത്. പ്രാദേശിക 105 എംഎം ലൈറ്റ് ഫീൽഡ് ഗൺസ് ഉപയോഗിച്ചായിരിക്കും സല്യൂട്ട് നടത്തുക. ആഘോഷ വേളയിൽ, ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്ററുകൾ ദേശീയ പതാകയിൽ പുഷ്പ ദളങ്ങൾ പൊഴിക്കുന്നു. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗം കഴിഞ്ഞയുടനെ ദേശീയഗാനം വീണ്ടും ആലപിക്കുന്നു. ചടങ്ങിന്റെ അവസാനം അടയാളപ്പെടുത്തുന്നതിനായി ത്രിവർണ്ണ ബലൂണുകൾ പറത്തുന്നു. അടിച്ചമർത്തലിൽ നിന്ന് പരമാധികാരത്തിലേക്ക് ഉയർന്നുവരുന്ന ഒരു രാജ്യത്തിന്റെ ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി അവ വിണ്ണിൽ പാറി നടക്കും.
Tag: country celebrates its 79th Independence Day; India moves towards the idea of “New India