keralaKerala NewsLatest News

“വൈവിധ്യത്തിൽ ഒരുമയാണ് നമ്മുടെ ശക്തി; വർഗീയ വിഭജനശക്തികളെ ചെറുക്കണം” – മുഖ്യമന്ത്രി പിണറായി വിജയൻ

സ്വാതന്ത്ര്യം നേടിയെടുക്കാൻ സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളും അതിജീവിച്ച് ഇന്ത്യൻ ജനത ഒരുമിച്ചാണ് ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രാദേശിക, ഭാഷാപര, സമുദായപര വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

“മതനിരപേക്ഷത, സൗഹൃദം, സഹവർത്തിത്വം എന്നിവയിൽ അധിഷ്ഠിതമായ നമ്മുടെ ദേശീയതയെ വക്രീകരിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമശക്തികൾ ശ്രമിക്കുന്നു. തെറ്റായ ഭരണനയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമെന്ന് വിളിക്കുന്ന പ്രവണത ഉയരുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യം തകർക്കാനും രാജ്യത്തെ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് ഈ ശ്രമങ്ങൾ,” മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ സംസ്കാരം മാനവികതയിലും പരസ്പര സ്‌നേഹത്തിലും അടിയുറച്ചതാണെന്നും, ഇന്ത്യയെ കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള രാജ്യമായി മാറ്റിത്തീർക്കുക രാഷ്ട്രനിർമ്മാതാക്കൾ നൽകിയ വലിയ കടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇന്നലെകളുടെ കരുത്തും പാഠങ്ങളും ഉൾക്കൊണ്ട്, എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കേണ്ടത് നമ്മുടെ കടമയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി. തുടർന്ന് സംസ്ഥാന ജനങ്ങളോട് അഭിസംബോധന ചെയ്യുമ്പോൾ, “ഒരുമ ഇല്ലാതാക്കാൻ രാജ്യത്തിനകത്ത് നിന്ന് തന്നെ ശ്രമങ്ങൾ നടക്കുന്നു. വർഗീയ ശക്തികൾ ജാതിയും മതവും മുൻനിർത്തി ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്,” അദ്ദേഹം വ്യക്തമാക്കി.

Tag: Unity in diversity is our strength; we must resist communal divisive forces” – Chief Minister Pinarayi Vijayan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button