keralaKerala NewsLatest NewsUncategorized
ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു; ഇരട്ടക്കൊലപാതകത്തിൽ ബാബു പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴയിൽ നടന്ന ഭീകരമായ ഇരട്ടക്കൊലപാതകത്തിൽ, മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു. മരിച്ചവർ തങ്കരാജും ഭാര്യ ആഗ്നസുമാണ്. പ്രതിയായ മകൻ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം പോപ്പി പാലത്തിന് സമീപത്താണ് നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ബാബു ലഹരിക്കടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇറച്ചിവെട്ടുകാരനായ ബാബു, മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ചത് പ്രതിയായ ബാബുവായിരുന്നു.
Tag: Son stabs parents to death in Alappuzha; Babu in police custody for double murder