cricketindiaNationalNewsSports

”മകളുടെ വിദ്യാഭ്യാസത്തിന് ഒരു രൂപ പോലും ചെലവാക്കുന്നില്ല, കാമുകിയുടെ മകളുടെ പഠനത്തിനും യാത്രകൾക്കും കോടികൾ മുടക്കുന്നു”; ഷമിക്കെതിരെ മുൻ ഭാര്യ ഹസിന്‍

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിന്‍ ജഹാന്‍. മകളുടെ വിദ്യാഭ്യാസത്തിന് ഒരു രൂപ പോലും ചെലവാക്കാതെ, പുതിയ കാമുകിയുടെ മകളുടെ പഠനത്തിനും കാമുകിമാരോടൊപ്പം ബിസിനസ് ക്ലാസ് യാത്രകൾക്കും കോടികൾ മുടക്കുകയാണെന്ന് ഹസിന്‍ ആരോപിച്ചു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ഹസിന്‍ ആരോപണം ഉന്നയിച്ചത്. അടുത്തിടെ കോടതി ഹസിന്‍ക്കും മകൾക്കും പ്രതിമാസം നാല് ലക്ഷം രൂപ വീതം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിൽ രണ്ടര ലക്ഷം രൂപ മകളുടെ വിദ്യാഭ്യാസച്ചെലവിനായി മാത്രമാണ്. എന്നാൽ മകൾക്കായി ഷമി ഒന്നും ചെലവഴിക്കുന്നില്ലെന്നും, എതിർപ്പുകൾ മറികടന്ന് മകൾക്ക് നിലവാരമുള്ള സ്കൂളിൽ അഡ്മിഷൻ ലഭിച്ചതായും ഹസിന്‍ പറഞ്ഞു.

“എന്റെ മകൾ നല്ല സ്കൂളിൽ പഠിക്കരുതെന്നാണ് ചിലരുടെ ആഗ്രഹം. പക്ഷേ ദൈവാനുഗ്രഹത്തോടെ അത് സാധ്യമായി. മകളുടെ പിതാവ് കോടീശ്വരനാണെങ്കിലും, ഇപ്പോൾ മറ്റൊരു സ്ത്രീയുടെ കൂടെയാണ് താമസം. അവരുടെ മകളുടെ വിദ്യാഭ്യാസത്തിനായി വൻതുക ചെലവഴിക്കുമ്പോഴും, സ്വന്തം മകളുടെ പഠനച്ചെലവിനായി ഒന്നുമില്ല. കാമുകിമാരോടൊപ്പം ബിസിനസ് ക്ലാസ് യാത്രകൾക്കായി ലക്ഷങ്ങൾ പൊടിക്കുന്നു,” – ഹസിന്‍ ആരോപിച്ചു.

2014-ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. എന്നാൽ നാല് വർഷത്തിന് ശേഷം ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. 2018-ൽ ഹസിന്‍ ഷമിക്കെതിരെ ഗാർഹിക പീഡനക്കുറ്റം ചുമത്തി. അടുത്തിടെ അയൽവാസിയെ മർദിച്ച കേസിൽ ഹസിന്‍ ജഹാനെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.

Tag: Cricketer Shami’s ex-wife Hasin accuses him of cheating

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button