അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂർത്തിയായി
അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂർത്തിയായി. അന്തിമ ഫലം വൈകിട്ട് 4.30ഓടെ പ്രഖ്യാപിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തിന് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിച്ചു. ജോയിന്റ് സെക്രട്ടറിയായി മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മൊത്തം 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള അവകാശം, ഇതിൽ 233 പേർ വനിതകളാണ്. വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ നേരിട്ടെത്തി. തിരഞ്ഞെടുപ്പ് ഐക്യത്തിന്റെയും സഹകരണത്തിന്റെയും അടയാളമാണെന്നും, ആരെയും പുറത്താക്കിയിട്ടില്ലെന്നും, എല്ലാവരും ഒരുമിച്ചാണെന്നും, പുതിയ ഭരണസമിതി അംഗങ്ങളുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാവുമെന്നും മോഹൻലാൽ പറഞ്ഞു.
ആരോപണ-പ്രത്യാരോപണങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, പിടിച്ചുനിൽക്കാനാകാതെ കഴിഞ്ഞ ആഗസ്റ്റ് 27-ന് മോഹൻലാൽ നേതൃത്വം നൽകിയ ഭരണസമിതി രാജിവെച്ചിരുന്നു. തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി അധികാരം ഏറ്റെങ്കിലും വിവാദങ്ങൾ തുടർന്നു.
Tag: Voting for the office bearer election in the actors’ organization ‘Amma’ has been completed