CinemaLatest News

പനി ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവം; ചികിത്സ വൈകിയെന്നാരോപിച്ച് കുടുംബത്തിന്റെ പരാതി

പനി ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ മരണത്തില്‍ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം പരാതി ഉയര്‍ത്തി. മെഡിക്കല്‍ കോളജിലേക്ക് സമയബന്ധിതമായി മാറ്റാതെ ചികിത്സ വൈകിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ചികിത്സയില്‍ താമസമില്ലെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. താമരശ്ശേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ രാവിലെ 10.15ഓടെയാണ് പനി ബാധിച്ച കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. മരുന്ന് നല്‍കിയെങ്കിലും വൈകുന്നേരം മൂന്ന് മണിയോടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളജിലേക്ക് പെട്ടെന്ന് മാറ്റാത്തതാണു കുടുംബത്തിന്റെ പ്രധാന പരാതി.

Tag: girl child dies of fever; Family files complaint alleging delayed treatment

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button