keralaKerala NewsLatest News
മലപ്പുറം അരീക്കോട്ടിൽ ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ, ആരുടേയും നില ഗുരുതരമല്ല
അരീക്കോട് ക്രസന്റ് ഓഡിറ്റോറിയത്തിൽ കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. പരിപാടിക്കിടെ ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ മൂന്ന് പേരെ തുടര്‍ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.
ഇന്നലെ വൈകിട്ടായിരുന്നു പരിപാടി. ഇന്ന് രാവിലെ വയറിളക്കം, ഛർദ്ദി, മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എല്ലാവരും ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Tag: Food poisoning in Areekott, Malappuram; 35 people hospitalized, none in critical condition