international newsLatest NewsWorld

”റഷ്യക്ക് അവരുടെ പ്രധാന ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു”; ട്രംപ്

റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്താനിരുന്ന സെക്കൻഡറി താരിഫ് ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, റഷ്യക്ക് അവരുടെ പ്രധാന ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു. അതിനാൽ, ഇത്തരം രാജ്യങ്ങൾക്ക് മേൽ സെക്കൻഡറി താരിഫ് ഏർപ്പെടുത്തേണ്ടതില്ലെന്നാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള നിർണായക ഉച്ചകോടിക്കായി അലാസ്കയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എയർഫോഴ്‌സ് വണ്ണിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. എന്നാൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ ഇന്ത്യ നിർത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 27 മുതൽ യുഎസിന്റെ അധിക ഡ്യൂട്ടി പ്രാബല്യത്തിൽ വരും.

കഴിഞ്ഞ മാസം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25% താരിഫിന് പുറമെ 25% അധിക ഡ്യൂട്ടിയും ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാൻ നടപടികളില്ലെങ്കിൽ റഷ്യയ്ക്കും, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും മേൽ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു യുഎസിന്റെ മുന്നറിയിപ്പ്. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ചൈനയും ഇന്ത്യയുമാണ്.

“പുടിന് അവരുടെ ഒരു പ്രധാന ഉപഭോക്താവിനെ, ഇന്ത്യയെ, നഷ്ടപ്പെട്ടു. റഷ്യയുടെ എണ്ണയിൽ ഏകദേശം 40% ഇന്ത്യ വാങ്ങിയിരുന്നു. ചൈന ഇപ്പോഴും വലിയ തോതിൽ വാങ്ങുന്നു… ഞാൻ സെക്കൻഡറി താരിഫ് നടപ്പാക്കിയാൽ അത് റഷ്യയ്ക്ക് വൻ ആഘാതമായിരിക്കും. വേണ്ടിവന്നാൽ ചെയ്യും, ചിലപ്പോൾ വേണ്ടിവരാതെ പോകും,” എന്ന് ട്രംപ് പറഞ്ഞു.

ഓഗസ്റ്റ് 6ന്, റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നുവെന്നാരോപിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക ഡ്യൂട്ടി ചുമത്തിയ യുഎസ് പിന്നീട് അത് 50% ആക്കി ഇരട്ടിപ്പിച്ചിരുന്നു. ടെക്സ്റ്റൈൽസ്, സമുദ്രോൽപ്പന്നങ്ങൾ, തുകൽ കയറ്റുമതി തുടങ്ങി നിരവധി മേഖലകളെ ബാധിക്കാവുന്ന ഈ നീക്കത്തെ അന്യായവും, യുക്തിരഹിതവും എന്ന് ഇന്ത്യ ശക്തമായി വിമർശിച്ചു. സാമ്പത്തിക സമ്മർദം വഴങ്ങി ഇന്ത്യ പിൻവാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു.

Tag: Trump claims Russia has lost one of its major customers, India

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button