പുതിയൊരു ഗ്രഹം,ഭൂമിക്ക് സമാനമായ,ജീവിക്കാൻ സാധ്യമുള്ള ഒരു ഗ്രഹം
അൽഫാ സെന്റോറിയിലേക്കുള്ള യാത്രയ്ക്ക് 2,400 പേരെ കൊണ്ടുപോകാൻ ശേഷിയുള്ള ഒരു “ക്രൈസാലിസ്” സ്പേസ്‌ക്രാഫ്റ്റ് രൂപകൽപ്പന ചെയ്തു.

മാനവരാശിയെ സൗരയൂഥത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഒരു സ്പേസ്‌ക്രാഫ്റ്റിന്റെ രൂപകൽപ്പന എഞ്ചിനീയർമാർ പുറത്തുവിട്ടിട്ടുണ്ട്.“ക്രൈസാലിസ്“ എന്നറിയപ്പെടുന്ന ഒരു ഭീമൻ വാഹനം, 400 വർഷം നീളുന്ന യാത്രയ്ക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.യാത്ര എങ്ങോട്ടാണെന്ന് അറിയുന്നതിന് മുൻപ് പ്രോക്സിമ സെന്റോറി ബി എന്താണെന്ന് അറിയണം .

പ്രോക്സിമ സെന്റോറി ബി ഒരു ഗ്രഹമാണ്.ഇത് അൽഫാ സെന്റോറി നക്ഷത്ര സമുച്ചയത്തിലുളള പ്രോക്സിമ സെന്റോറി എന്ന നക്ഷത്രത്തിന്റെ ചുറ്റും ഭ്രമണം ചെയ്യുന്നവയാണ് .ഈ ഗ്രഹം ഭൂമിയുടെ വലിപ്പത്തോട് ഏറെ സാമ്യമുണ്ട്.അതായത്, ഭൂമിയെ പോലെ തന്നെ വലിപ്പം, ഭാരം, ഘടന എന്നിവയ്ക്ക് അടുത്തതാണ്.ഇതിന്റെ സ്ഥാനം “ഹാബിറ്റബിൾ സോൺ” (ജീവിക്കാൻ അനുയോജ്യമായ മേഖല) എന്നിടത്താണ്.അതുകൊണ്ട് തന്നെ, ഇവിടെ ജലം ഉണ്ടായേക്കാമെന്ന സാധ്യത ഉണ്ട്.ജലം ഉണ്ടെങ്കിൽ, ജീവന് സാധ്യത ഉണ്ടാകും.ശാസ്ത്രജ്ഞർ കരുതുന്നത്, പ്രോക്സിമ സെന്റോറി ബി ആണ് മനുഷ്യർക്ക് ഭൂമിക്ക് പുറത്ത് ജീവിക്കാൻ സാധ്യതയുള്ള പ്രധാന ഗ്രഹങ്ങളിൽ ഒന്ന്

അതിനാൽ തന്നെ നിവ്രുടെ ലക്ഷ്യ സ്ഥാനം ഭൂമിയുടെ വലിപ്പമുള്ളതും ജീവിക്കാൻ സാധ്യതയുള്ളതുമായ പ്രോക്സിമ സെന്റോറി ബി. ഏകദേശം 40 ട്രില്യൺ കിലോമീറ്റർ ദൂരം. ഇത് ഒരേ സമയം നിരവധി തലമുറകൾക്കായുള്ള ഏകദിശാ യാത്രയായിരിക്കും.ആദ്യ യാത്രികരെ, ഏകാന്ത ജീവിതത്തിന് അനുയോജ്യരാക്കാൻ അന്റാർട്ടിക്കയിൽ ദശാബ്ദങ്ങൾക്കു പരിശീലിപ്പിക്കും.58 കിലോമീറ്റർ നീളം വരുന്ന ഈ കപ്പൽ, ഭ്രമണം ചെയ്ത് ഗുരുത്വാകർഷണം നിലനിർത്തും.മദ്ധ്യകേന്ദ്രത്തിന്റെ ചുറ്റും ഘടിപ്പിച്ചിട്ടുള്ള പാളികളിലായിരിക്കും ഭക്ഷ്യോൽപാദനം, താമസസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, വ്യവസായങ്ങൾ, സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയവ.മനുഷ്യശ്രമം കുറയ്ക്കാൻ പുറംഭാഗങ്ങളിലെ സംഭരണ മേഖലകൾ റോബോട്ടുകൾ നിയന്ത്രിക്കും.

കപ്പലിൽ ഏകദേശം 1,500 പേർ സ്ഥിരമായി ജീവിക്കാൻ ജനസംഖ്യാ വളർച്ച നിയന്ത്രിക്കും.
മനുഷ്യൻ്റെ തീരുമാനങ്ങളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ചേർത്തുള്ള ഭരണരീതി കൊണ്ടുവരാനാണ് പദ്ധതി.ഇപ്പോൾ നിലവിലില്ലാത്ത കമ്മേഴ്ഷ്യൽ ന്യൂക്ലിയർ ഫ്യൂഷൻ പോലുള്ള സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നതിനാൽ, ഇത് ഒരു ദൂരസ്വപ്നം തന്നെയായിരിക്കാം.എങ്കിലും ഭാവിയിലെ അന്താരാഷ്ട്രാന്തരീക്ഷ യാത്രകൾക്കുള്ള മാതൃകയായി “ക്രൈസാലിസ്” ഇന്ന് തന്നെ ശ്രദ്ധ നേടുകയാണ്.