പുതു പ്രതീക്ഷകളുമായി പൊൻ പുലരി വന്നെത്തി;ഇന്ന് ചിങ്ങം 1

പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പൊൻപുലരി വന്നെത്തി ഇന്ന് ചിങ്ങം ഒന്ന്,
കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമാവുന്നത്. 12–ാം നൂറ്റാണ്ടിലെ അവസാന വർഷമായാ ശതാബ്ദിവർഷം ഇന്നലെ അവസാനിച്ചു. പഞ്ഞക്കര്‍ക്കിടകത്തിന്റെ ദാരിദ്രത്തിന് വിട പറഞ്ഞുകൊണ്ട് മലയാളികളുടെ പുതുവത്സരം പുലര്‍ന്നിരിക്കുകയാണ്. ചിങ്ങ മാസം മലയാളികള്‍ക്ക് വെറുമൊരു മാസമല്ല, പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓണത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനവുമാണ് . ചിങ്ങ മാസത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പഞ്ഞമാസമായ കര്‍ക്കിടകത്തിലെ മഴയും പട്ടിണിയും കൊണ്ട് വലഞ്ഞ നമ്മുടെ മുന്‍ തലമുറയിലെ ആളുകളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഇളവെയിലടിച്ചുകൊണ്ടായിരുന്നു ചിങ്ങപ്പുലരി പിറന്നിരുന്നത്.അത്തം മുതല്‍ പത്ത് ദിവസങ്ങള്‍ക്കായുള്ള ഒരുക്കം ഇന്നുമുതല്‍ ഓരോ മലയാളികളുടെ വീടുകളിലും ആരംഭിക്കും. ഉപ്പേരി വറക്കുന്നതിന്റെ ശര്‍ക്കര വരട്ടിയുടെ പല പല കറികളുടെ മണം ഓരോ വീട്ടില്‍ നിന്നായി പതിയെ തലപൊക്കാന്‍ തുടങ്ങും. ഇനി ആഘോഷത്തിന്റെ മാസമാണ്. ഓണത്തിന് പത്ത് ദിവസം എങ്ങനെ പൂക്കളമൊരുക്കണം, ഏത് നിറത്തിലുള്ള ഉടുപ്പ് വാങ്ങണം, സദ്യയില്‍ ഏതൊക്കെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം തുടങ്ങി പലവിധ ചിന്തകള്‍ ഇനിയാണ് തുടങ്ങുക.1834 വരെ തിരുവിതാംകൂറിലെ സർക്കാർ രേഖകളിൽ കൊല്ലവർഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണത്തിലേക്കു മാറിയതോടെ ഇംഗ്ലിഷ് വർഷത്തിലേക്കു മാറി .മാത്രമല്ല ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. കൊയ്ത്താണ് ചിങ്ങമാസത്തിലെ മറ്റൊരു പ്രത്യേകത. നെല്‍പ്പാടങ്ങളാല്‍ സമൃദ്ധമായിരുന്ന കേരളത്തില്‍ കൊയ്ത്ത് ഒരു ഉത്സവം തന്നെയായിരുന്നു. പാടത്ത് വിളഞ്ഞ നെല്ല് കൊയ്ത്, കറ്റകളാക്കി, അത് മെതിച്ച്, പുഴുങ്ങി, കുത്തി അരിയാക്കുന്ന പ്രക്രിയ ഒരു നാടിന്റെ മുഴുവന്‍ ആഘോഷമായിരുന്നു. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസമായ ഇന്ന് ഓണത്തെ വരവേൽക്കാനായി നാട് ഒരുങ്ങുകയാണ്. എല്ലാവർക്കും എല്ലാവിധ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ………