രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ഇന്നു മുതൽ

വോട്ടുകൊള്ളയും’ ബിഹാർ വോട്ടർ പട്ടികയിലെ വെട്ടിനിരത്തലും ഉയർത്തിക്കാട്ടി ലോക്സ ഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാർ യാത്ര’ ഇന്നു സസാറാമിൽ വൻ റാലിയോടെ ആരംഭിക്കും. 16 ദിവസത്തെ യാത്രയിൽ 24 ജില്ല കളും 60 നിയമസഭ മണ്ഡലങ്ങളും പിന്നിടും. സെപ്റ്റംബർ 1നു പട്‌ന ഗാന്ധി മൈതാനിയിൽ വൻ റാലി യോടെ സമാപിക്കും. 1300 കിലോമീറ്റർ ദൂരമാണു സഞ്ചരിക്കുന്നത്. ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കും. പദയാത്രയോടെ സംസ്ഥാനത്തു കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും.വോട്ടര്‍ പട്ടികയില്‍ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. രാഹുലിനും തേജസ്വിക്കും പുറമേ സിപിഐഎം നേതാവ് സുഭാഷിണി അലി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും യാത്രയില്‍ പങ്കാളികളാകും. സമാപന ദിവസം പട്‌നയില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സമാജ്‌വാദി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും.24 ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ നേതാക്കള്‍ സഞ്ചരിക്കും. നഃപരിശോധനാ നടപടിയിലൂടെ 65 ലക്ഷത്തോളം പേരായിരുന്നു ഇത്തരത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു.ബിഹാർ തിരഞ്ഞെടുപ്പുഫലം അനുകൂലമാകുമെന്ന പ്രതീക്ഷ യാണ് കോൺഗ്രസ് ആർജെഡി സഖ്യത്തിനുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണു സഖ്യത്തിന് കേവലഭൂരിപക്ഷം നഷ്ടമായത്. 114 സീറ്റിൽ മത്സരിച്ച ആർജെഡി 75 സീറ്റും 19 സീറ്റിൽ മത്സരിച്ച സിപിഐഎം എൽ 12 സീറ്റും നേടി. എന്നാൽ 70 സീറ്റിൽ മത്സരിച്ചെങ്കിലും 19 ഇടത്തു മാത്രമാണ് കോൺഗ്രസിനു ജയിക്കാനായത്.
എന്നാൽ, തങ്ങൾക്കു ലഭിച്ച തിൽ പകുതിയിലേറെ സീറ്റും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണെന്നായിരുന്നു കോൺഗ്രസ്സിന്റെ വിലയിരുത്തൽ. ഈ അനുഭവമുള്ളതിനാൽ സഖ്യത്തിനു പുറത്തുംശക്തിപ്പെടണമെന്ന താൽപര്യമാണ് ഇത്തവണ കോൺഗ്രസിനെ നയിക്കുന്നത്.