ഇന്നത്തെ പ്രധാന വാർത്തകൾ നോക്കാം.

1.പുതു പ്രതീക്ഷകളുമായി പൊൻ പുലരി വന്നെത്തി. ഇന്ന് ചിങ്ങം 1,പഞ്ഞക്കര്‍ക്കിടകത്തിന്റെ ദാരിദ്രത്തിന് വിട പറഞ്ഞുകൊണ്ട് മലയാളികളുടെ പുതുവത്സരം പുലര്‍ന്നിരിക്കുകയാണ്. ചിങ്ങ മാസം മലയാളികള്‍ക്ക് വെറുമൊരു മാസമല്ല, പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓണത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനവുമാണ്
2.സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്
3.വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം. എറണാകുളത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ഏഴംഗ സംഘം യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
4,വോട്ടര്‍ പട്ടിക വിവാദം , മൗനം വെടിഞ്ഞ് സുരേഷ് ഗോപി.വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് ,താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും ,അതുമല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
5.കണ്ണൂരിൽ MDMA യുമായി ആറുപേർ പിടിയിൽ,പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും.മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ലോഡ്ജ് മുറിയിൽ വെച്ച്ഇവരെ പിടികൂടിയത്
6.ജിഎസ്‌ടി ഘടനയിൽ അടിമുടി മാറ്റവുമായി കേന്ദ്ര സര്ക്കാര് . നിരക്കു പരിഷ്കരണത്തിനു പുറമേ ജിഎസ്‌ടി ഘടന അടിമുടി മാറ്റാനുള്ള നിർദേശങ്ങലാണ് കേന്ദ്രസർക്കാർ മുന്നോട്ടുവചിരിക്കുന്നത് . ചട്ടങ്ങൾ ലഘുകരിക്കുന്നതിലൂടെ ജിഎസ് ടിയിലെക് കൂടുതൽ സംരംഭകരെയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
7.ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യത്തിനു 20 രൂപ ഡെപ്പോസിറ്റ് ഉടൻ ഉണ്ടാവില്ല . ടെപോസിറ്റ് ഈടാക്കാനുള്ള തീരുമാനം നടപ്പിലാക്കുക ഓണത്തിന് ശേഷം മാത്രം. കുപ്പി ശേഖരണം ഓണക്കാലത്തെ മദ്യകച്ചവടത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോ, സര്‍ക്കാരിനോട് സാവകാശം തേടിയിരുന്നു
8.ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു. കവര്‍ പൊട്ടിക്കുമ്പോള്‍ പരീക്ഷയ്‌ക്കെത്തിയ രണ്ട് കുട്ടികള്‍, പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ എന്നിവരുടെ ഒപ്പും കവര്‍ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.
9.കൊച്ചി പുറംകടലിൽ കപ്പൽ ബോട്ടിൽ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ നടപടി. കപ്പലിനെതിരെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 282, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
10.ശബരിമല കീഴ് ശാന്തിയായി എസ്. ഹരീഷ് പോറ്റിയെ തിരഞ്ഞെടുത്തു. രാവിലെ ഉഷഃപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല ഉൾക്കഴകമായി തിരഞ്ഞെടുത്തത്.പുനലൂർ സ്വദേശി ദീക്ഷിത് എന്ന ആൺകുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്.
11.വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കം. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും.