AutoBusinessecnomyindiaLatest NewsUncategorized

കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില കുത്തനെ കുറഞ്ഞേക്കും

ഒക്ടോബറോടെ നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനും സർക്കാർ പദ്ധതി

””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

ഡൽഹി:രാജ്യത്ത് പാസഞ്ചർ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില കുറയും ഒക്ടോബറോടെയാണ് നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനും സർക്കാർ പദ്ധതിയിടുന്നത് . ചരക്ക് സേവന നികുതി ( ജിഎസ്ടി) ഘടനാപരമായ പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം അടുത്ത യോഗം ചേരുമ്പോൾ ജിഎസ്ടി കൗൺസിലിൽ പാസായാൽ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ള പാസഞ്ചർ കാറുകളുടെയും മുച്ചക്ര, ഇരുചക്ര വാഹനങ്ങളുടെയും നികുതി ദീപാവലി വിൽപ്പന സീസണോടെ ഗണ്യമായി കുറഞ്ഞേക്കാം . ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം വിഭാഗങ്ങളിലുടനീളം ആഭ്യന്തര ആവശ്യം വർദ്ധിപ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം . ഈ തീരുമാനം രാജ്യത്തെ യാത്രാവാഹനങ്ങളുടെ വില കുറയാനാണു സാധ്യത.നിലവിൽ മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും സർക്കാർ 5%, 12%, 18%, 28% എന്നി നികുതികളാണ് ചുമത്തുന്നത്. എന്നാൽ അടുത്ത തലമുറ ജിഎസ്‍ടി പരിഷ്‍കാരങ്ങൾ പ്രകാരം അവശ്യവസ്‍തുക്കൾക്കും ദൈനംദിന ഉപയോഗ വസ്‍തുക്കക്ഷക്കും അഞ്ച്  ശതമാനം മെറിറ്റ് നിരക്കും 18 ശതമാനം സ്റ്റാൻഡേർഡ് നിരക്കും ഉള്ള രണ്ട് തലങ്ങളിലുള്ള ജിഎസ്‍ടിയാണ് കേന്ദ്രത്തിന്റെ പദ്ധതി. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിലവിൽ 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. പുതിയ പദ്ധതി അനുസരിച്ച് ഇത് 18 ശതമാനമായി കുറയ്ക്കാൻ കഴിയും. ഈ കുറവ് കാരണം ഉപഭോക്താവിന് വിലയിൽ അഞ്ച് മുതൽ 10 ശതമാനം വരെ ലാഭിക്കാം.ഈ നീക്കം എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളിലും 10 ലക്ഷത്തിൽ താഴെയുള്ള സബ് കോംപാക്റ്റ് കാറുകളിലും വിൽപ്പന കൂട്ടാൻ സഹായികമായേക്കാം . മാത്രമല്ല ഓട്ടോമോട്ടീവ് ഘടകങ്ങളുടെയും വില കുറയും. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങൾക്കുള്ള ജിഎസ്‍ടി കുറയ്ക്കൽ വാഹന നിർമ്മാതാക്കൾ വളരെക്കാലമായി മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന ആവശ്യമായിരുന്നു . അതേസമയം ഇലക്ട്രിക് വാഹനങ്ങൾ അഞ്ച് ശതമാനം നികുതി സ്ലാബിൽ തുടരാൻ സാധ്യതയുമുണ്ട്. ഒപ്പം പുതിയ ജിഎസ്‍ടി വ്യവസ്ഥയിൽ ആഡംബര കാറുകൾക്ക് നിലവിലുള്ള നികുതി ഘടന തുടരാനാണ് സാധ്യത. അതുകൂടാതെ യാത്രാ വാഹനങ്ങൾക്ക് നഷ്ടപരിഹാര സെസ് ബാധകമാക്കുന്നത് സർക്കാർ തുടരാനും സാധ്യതയുണ്ട്.ജിഎസ്ടി യിൽ അടിമുടി മാറ്റമാണ് കേന്ദ്ര സർക്കാർ കൊണ്ട് വരാൻ പോകുന്നത്

#The prices of cars and two-wheelers are likely to drop sharply.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button