തിരുവന്തപുരത്ത് സ്ഥിതി ഗുരുതരം, പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനമുണ്ടായി.

തിരുവന്തപുരം ജില്ലയിൽ കൊവിഡ് ഭീതി വിതക്കുകയാണ്. പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. പൂന്തുറ, പുല്ലിവിള പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാന്‍ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. തിരുവന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം അതീവഗുരുതരമായ അവസ്ഥയിലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍,തീരമേഖലയില്‍ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നതായും, തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്നും, പറയുകയുണ്ടായി. എന്നാല്‍ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ശനിയാഴ്ച അന്തിമരൂപമാകുമെന്നും അദ്ദേഹം അറിയിച്ചു.
കരിങ്കുളം പഞ്ചായത്തില്‍ പുല്ലുവിളയില്‍ 97 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയില്‍ 75 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 20 എണ്ണം പോസിറ്റീവ് ആയി.രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിനം പ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണ്. 791 പേർക്ക് കൂടി വെള്ളിയാഴ്ച കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണവും, ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത വർധിക്കുന്നത് ആശങ്ക പരത്തുകയാണ്. 11066 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6029 പേര്‍ നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 178,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6124 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1152 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16642 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.