CrimekeralaKerala NewsLatest NewsPoliticsUncategorized
എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര് പിടിയില്‍
പ്രതികളിൽ ഷുഹൈബ് വധക്കേസ് ആറാം പ്രതിയായ സഞ്ജയും

മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പ്പടെ ആറു പേരെ എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.27.82 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പാലയോട്ടെ എം.പി.മജ് നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ.മുഹമ്മദ് റനീസ് , കോയ്യോട്ടെ പി.കെ.സഹദ് (28), പഴയങ്ങാടിയിലെ കെ.ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ.സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്.യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്. പിടിയിലായ ഇവരെല്ലാം ലഹരി വില്പന സംഘത്തില്‍പ്പെട്ടവരാണ്.ലോഡ്ജ് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തു.