generalinformationKerala NewsLatest NewsNews

പിഴഅടച്ചില്ലെങ്കിൽ കീശ കീറും;സർക്കാരിന്റെ ഇളവ് കോടതിക്ക് ബാധകമല്ല

ഗതാഗത നിയമലംഘനത്തിനുള്ള പിഴ കോടതിക്ക് കൈമാറുന്നതിനുമുൻപേ അടച്ചാൽ പണം ലാഭിക്കാം. കേന്ദ്രസർക്കാർ നിശ്ചയിച്ച പിഴ പകുതിയായി കുറച്ചുകൊണ്ട് സംസ്ഥാനസർക്കാർ നൽകിയ ഇളവ് ഇപ്പോൾ കോടതികൾ നൽകുന്നില്ല. കേന്ദ്രം നിശ്ചയിച്ച പരമാവധി പിഴതന്നെ കോടതിയിൽ നൽകേണ്ടിവരും.

ആദ്യമൊക്കെ സംസ്ഥാനസർക്കാരിന്റെ തീരുമാനപ്രകാരമുള്ള കുറഞ്ഞതുക കോടതികൾ ഈടാക്കിയിരുന്നെങ്കിലും ഇപ്പോൾ കേന്ദ്രം നിശ്ചയിച്ച ഉയർന്നപിഴയാണ് ഈടാക്കുന്നത്. പിഴ ഈടാക്കി കേസ് തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് 2019-ലാണ് പിഴത്തുക കുറച്ചത്. എന്നാൽ, ഈ ഉത്തരവ് പോലീസിനും മോട്ടോർ വാഹനവകുപ്പിനും മാത്രം ബാധകമായതിനാലാണ് കോടതികൾ ഉയർന്ന പിഴചുമത്തുന്നത്. സീറ്റ്ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിന് 500 രൂപയാണ് പോലീസും മോട്ടോർവാഹമന വകുപ്പും ചുമത്തുന്നത്.

കേസ് കോടതിയിലെത്തുമ്പോൾ 1000 രൂപ ചുമത്തിയേക്കാം. അതിവേഗം ആദ്യമായി പിടിക്കപ്പെട്ടാൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 2000 രൂ പയാണ് കേന്ദ്രം നിശ്ചയിച്ചത്. ഇത് 1500 രൂപയായും മീഡിയം ഹെവി വാഹനങ്ങൾക്ക് 2000 മുതൽ 4000 രൂപ എന്നത് 3000 രൂപയായും സർക്കാർ കുറച്ചിട്ടുണ്ട്. ഈ ഇളവുകളൊന്നും കോടതിക ളിൽ കിട്ടില്ല.

പിഴവീണാൽ വേഗം അടച്ചാൽ നല്ലത്ഗതാഗത നിയമലംഘനക്കേസുകൾ 90 ദിവസ ത്തിനുള്ളിൽ കോടതിക്ക് കൈമാറണമെന്നാണ്. https://echallan.parivahan.gov.in/ സൈറ്റിൽ വാഹനത്തിൻ്റെ നമ്പർ നൽകിയാൽ പിഴ യുണ്ടെങ്കിൽ അറിയാനാകും. ആഘട്ടത്തിൽ ഓൺ ലൈനിൽ പിഴയടച്ചാൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച തുക നൽകിയാൽ മതിയാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button