DeathgeneralkeralaKerala NewsLatest NewsNews
റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായി പിണക്കത്തിലായിരുന്ന ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിൽ തന്നെയാണ് താമസിച്ചുവന്നിരുന്നത്.
രണ്ട് ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയത്. മരണകാരണം ഇതുവരെ വ്യക്തമല്ല . അസ്വാഭാവിക മരണത്തിന് പാലാ പൊലീസ് കേസെടുക്കുകയും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.