indiakeralaKerala NewsLatest News

ഗുരുവായൂരിൽ കല്യാണ തിരക്ക്;ചിങ്ങം ഒന്ന് മുതൽ ബുക്കിങ്ങിൽ വൻ വർധന

ഗുരുവായൂർ; ചിങ്ങം ഒന്നാംതീയതിയായ ഇന്ന് ഗുരുവായൂരിൽ കല്യാണത്തിരക്ക് രൂക്ഷം. ഇന്നു മാത്രം ക്ഷേത്രത്തിൽ 200 വിവാഹങ്ങളണ് ബുക്ക് ചെയ്തിരിക്കുന്നത്. രാവിലെ ഏഴരയോടെ 80 കല്യാണം നടന്നു. പത്തു മണിയോടെ 130 കല്യാണവും നടന്നു . കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷേത്രദർശനവും നടത്തി. നാളെ 108 കല്യാണങ്ങളും നടക്കും സെപ്റ്റംബർ 10ന് 117 കല്യാണങ്ങളുടെ ബുക്കിങ് ഇപ്പോൾ ആയിക്കഴിഞ്ഞു.

ഇത്രയും വിവാഹങ്ങൾ ഒരുമിച്ചു വരുന്നതോടെ ക്ഷേത്രനഗരിയിൽ വൻതിരക്കിലവുകയും ചെയ്യും . ഇവിടെയുള്ള 170 ലോഡ്ജുകളും 100 സദ്യാലയങ്ങളും ‘ഹൗസ്ഫുൾ’ ആകുകയും ചെയ്യും . പുലർച്ചെ 5 മുതൽ ക്ഷേത്രത്തിനു മുന്നിലെ 4 വിവാഹ മണ്ഡപങ്ങളിലാണ് താലികെട്ട് നടക്കുക . ഇന്നടക്കം തിരക്കുള്ള ദിവസങ്ങളിൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിനു സമീപം പ്രത്യേക കൗണ്ടർ തുറന്ന് ടോക്കൺ നൽകി വിവാഹ സംഘങ്ങളെ പ്രവേശിപ്പിക്കാൻ ഒരുക്കങ്ങൾ സജ്ജമാണ്. തിരക്ക് ഒഴിവാക്കി വിവാഹച്ചടങ്ങു നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുതുന്നതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button