കോഴിക്കോടിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം;മൂന്ന് മാസം പ്രായമായ കുഞ്ഞിനും യുവാവിനും രോഗം

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം.ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുന്‍പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു .കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയയായിരുന്നു മരിച്ചത്. കഴിഞ്ഞ ദിവസാണ് താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.