CrimekeralaKerala NewsLatest NewsUncategorized
കോതമംഗലത്ത് കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

കോതമംഗലം വാരപ്പെട്ടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ അറസ്റ്റ് ചെയ്തു. ആസാം മോറിഗൗൺ സ്വദേശി നജ്മുൽ ഇസ്ലാം(35 വയസ്) എന്നയാളാണ് പിടിയിലായത്. കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബു.പി.ബി, ബാബു.എം.ടി, സോബിൻ ജോസ്, റസാഖ്.കെ.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അബിൻസ്.എം.എം, ഉബൈസ്.പി.എം എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.