സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് .നിലവിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കരയില്‍ പ്രവേശിച്ചേക്കും.അത് കാരണം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയും കാറ്റും മൂടി കെട്ടിയ അന്തരീക്ഷവും തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.