സര്‍ക്കീട്ട് ഒടിടിയിലേക്ക്

ആസിഫ് അലി നായകനായെത്തി മികച്ച പ്രശംസ നേടിയ ചിത്രമാണ് ‘സര്‍ക്കീട്ട്’. മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തമര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയില്ല. പ്രധാന വേഷങ്ങളിൽ ദിവ്യ പ്രഭ, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബാലതാരം ഓര്‍ഹാനും ചിത്രത്തില്‍ എത്തിയതോടെ കൂടുതൽ സ്വീകാര്യത ചിത്രത്തിന് എത്തി . ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഉടന്‍ സ്ട്രീമിങ് ആരംഭിക്കും . മെയ് 8നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസല്‍ഖൈമയില്‍ ഏഴു വയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത് .