AutoBusinessCinemaentertainmentLife StyleUncategorized

പുതിയൊരു വാഹനം കൂടി സൗബിന്‍ ഷാഹിറിന്റെ ഗാരിജില്‍

രജനിയുടെ ചിത്രമായ ‘കൂലി’യിലൂടെ തമിഴകത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച സൗബിന്‍ ഷാഹിര്‍ ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ പുതിയൊരു വാഹനം കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ്. ബി എം ഡബ്ള്യു എക്സ് എം ആണ് സൗബിന്റെ ഗാരിജിലെത്തിയ ആ പുതിയ ആഡംബര വാഹനം. എകദേശം 2.6 കോടി രൂപയാണ് ബിഎംഡബ്ല്യവിന്റെ ഈ കരുത്തന്‍ എസ്യുവിയുടെ എക്സ്‌ഷോറൂം വില. ബിഎംഡബ്ല്യു വാഹനനിരയിലേക്കു 2022 ല്‍ അവതരിപ്പിച്ച മോഡലാണ് എക്‌സ്എം. 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിനു കരുത്തേകുന്നത്. 653 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 25.7 സണവ ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ്, ഐ ഡ്രൈവ് 8 സോഫ്‌റ്റ്വെയര്‍ നല്‍കിയിട്ടുള്ള 14.9 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ആഡംബര ഫീച്ചറുകള്‍.കുടുംബവുമായി ഒന്നിച്ചാണ് പുതുവാഹനത്തിന്റെ ഡെലിവറി സൗബിന്‍ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button