റെയിൽവേ ട്രാക്കിൻ്റെ ഓരത്തുനിന്ന് ഫോൺ തട്ടിപ്പറിച്ച കേസ്;മൂന്ന് പ്രതികൾ പിടിയിൽ

കൊച്ചി:ട്രെയിനിന്റെ പടിയിലിരുന്ന യാത്രക്കാരന്റെ ഫോൺ റെയിൽവേ ട്രാക്കിൻ്റെ ഓരത്തുനിന്ന് തട്ടിപ്പറിച്ച കേസിൽ ബംഗാൾ സ്വദേശികൾ പിടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളം നോർ ത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു തിരുവനന്ത പുറത്തേക്കുള്ള ശബരി എക്സ്പ്രസ് നീങ്ങിത്തുടങ്ങുമ്പോഴാണ് സംഭവം. തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന തിരുവല്ല സ്വദേശി അരുൺ രമണന്റെ ഫോണാണ് സംഘം തട്ടിപ്പറിച്ചത്. മുഹമ്മദ് കാസിം (21), മുന്നാ മുസ്ലാക്ക് (32), അബ്ദുൾ ലെക്കിം (21) എന്നിവരെയാണ് ആർപിഎഫ് ഞാ യറാഴ്ച അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന നാലാമനായി തിരച്ചിൽ തുടരുകയാണ്.ശനിയാഴ്ച സംഭവം നടന്ന സ്ഥലത്ത് വീണ്ടും മോഷണം നടത്താൻ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പറിച്ച ഫോൺ പ്രതികളിൽനിന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ
സ്റ്റേഷനുകളിൽനിന്നു പുറപ്പെടുന്ന തീവണ്ടികളു ടെ വാതിൽപ്പടിയിൽ ഇരിക്കുന്ന യാത്രക്കാരുടെ ഫോൺ തട്ടിപ്പറിച്ചെടുക്കുകയാണ് ഇവരുടെ രീതി. ഏകദേശം രണ്ടുവർഷം മുൻപ് ബംഗാളിൽനിന്ന് എത്തിയതാണ് ഇവർ. എറണാകുളമാണ് താവളം. എറണാകുളം നോർത്ത് ആർപിഎഫ് ഇൻസ്പെക്ടർ വിനോദ് ജി. നായർ, അസി. സബ് ഇൻസ്പെക്ടർമാ രായ പി. ശ്രീജിത്ത്, പി. സുരേഷ്, എബ്രഹാം, ഫി ലിപ്സ് ജോൺ (ക്രൈം ഇൻറലിജൻസ്, തിരുവനന്ത പുരം), ഹെഡ് കോൺസ്റ്റബിൾമാരായ അജയ ഘോഷ്, മഹേഷ് ചാക്കോ, എഡിസൺ, ദീപു, രാജേഷ്, അൻസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ എറണാകുളം റെയിൽവേ പോലീസിനു കൈമാറി