accidentEducationkeralaKerala NewsLatest News
സ്കൂൾ വാൻ കുഴിയില്‍ വീണ് 31 കുട്ടികള്‍ക്ക് പരുക്ക്;വിദ്യാഭ്യാസമന്ത്രി കുട്ടികളെ കാണാൻ ആശുപത്രിയില്‍

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ സ്കൂള്‍ കുട്ടികളുമായി പോയ വാനാണ് കുഴിയില്‍ പെട്ടത് .അപകടത്തിൽ 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് വട്ടിയൂര്‍ക്കാവ് മലമുകളിൽ അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനം താഴ്ചയിലേക്ക് വീഴുകയായിരുന്നു .വാഹനം പിന്നോട്ട് എടുക്കുന്നതിനിടെയാണ് കുഴിയിലേക്കു വീണതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല. കുട്ടികളെ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി.ആശുപത്രിയിലേക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എത്തി കുട്ടികളെ കണ്ടു.
31 children were injured after a school van fell into a ditch; the education minister visits the hospital to see the children