CinemaentertainmentkeralaMovie

ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്? ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’;ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

സിബി മലയില്‍ സംവിധാനം ചെയ്ത 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. സിനിമ ഇറങ്ങി 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോളും ഒരു ചോദ്യം ബാക്കിയാണ് ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്? എന്നുള്ളത്.ചോദ്യത്തിനുള്ള ഉത്തരവുമായാണോ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത് എന്ന സംശയം പ്രേക്ഷകർക്കുമുണ്ട് .ഇപ്പോഴും ഒരു കൂട്ടം ആരാധകരുള്ള ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അണിനിരന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നാണ് . അവസാന ഭാഗത്ത് ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യമാണ് ചിത്രം ബാക്കിയാക്കിയത്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്? കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിബി മലയിലിന്റെ പ്രഖ്യാപനം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന്റെ രചന രഞ്ജിത്താണ്. സിയാദ് കോക്കറാണ് നിര്‍മ്മാണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button