indiaKerala NewsLatest NewsNationalPolitics

തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി ഇന്ത്യാ സഖ്യം

;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളോട് ചോദ്യം ചോദിക്കുകയാണ് ചെയ്തത് എന്ന ഇന്ത്യൻ സഖ്യം. ആഗസ്റ്റ് 14 ലെ സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണൻ തയ്യാറാകുന്നില്ല . വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ഇന്ത്യ സഖ്യ പാർട്ടികളുടെ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ ഇരിക്കാൻ ഗ്യാനേഷ് കുമാറിന് യോഗ്യത ഉണ്ടോ എന്നാണ് ജോൺ ബ്രിട്ടാസ് എം പി ചോദിച്ചത് . രാജ്യത്ത് വീടില്ലാത്ത ജനങ്ങൾ ഇല്ല എന്ന് പ്രധാനമന്ത്രി പറയുമ്പോൾ കൂടുതലും വീടില്ലാത്തവർ ആണെന്ന് ഗ്യാനേഷ് കുമാർ പറയുന്നു. കേരളത്തിലും ബിജെപിക്ക് ലഭിച്ച ഏക സീറ്റിൽ ക്രമക്കേട് നടന്നിട്ടുണ്ട്.വയനാട് മണ്ഡലത്തിൽ ഉന്നയിച്ച അനുരാഗ് താക്കൂറിന്റെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു, എന്ത് വന്നാലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർക്കെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് നൽകാൻ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ടെന്നും തീരുമാനത്തിൽ ഒരു മാറ്റവുമുണ്ടാവില്ല എന്നും എംപി വ്യക്തമാക്കി.

ഭരണഘടനയെ സംരക്ഷിക്കുവാനാണ് തങ്ങളുടെ ഈ പോരാട്ടം. വോട്ട് കൊള്ള എന്ന് പറഞ്ഞാൽ ഭരണഘടന വിരുദ്ധവും, വോട്ട് കൊള്ള നടത്തിയാൽ ഭരണഘടനാനുസൃതവും ആകുമോ എന്ന ചോദ്യവുമായി സഞ്ജയ് സിങ്ങും രംഗത്ത് വന്നു . രാജ്യത്ത് ഇപ്പോൾ നടക്കുന്നത് SIR അല്ല മറിച് വോട്ട് വെട്ടൽ ആണെന്നും സഞ്ജയ്‌ സിംഗ് വ്യക്തമാക്കി.ഗൗരവ് ഗോഗോയ്, മഹ്വ മൊയ്ത്ര, ജോൺ ബ്രിട്ടാസ് എം പി, രാം ഗോപാൽ യാദവ്, സഞ്ജയ്‌ സിംഗ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button