മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

ഇടുക്കി: മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.കളക്ടറുടെ ഉത്തരവ് പ്രകാരമാണ് രാത്രി യാത്ര നിരോധിച്ചത് . മാത്രമല്ല പകൽ സമയങ്ങളിലും വാഹനങ്ങൾ ഈ സ്ഥലത്ത് പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം.അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.

കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് മുകളിൽ പതിച്ചു.അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങൾ ജാഗ്രത പാലിക്കണെമന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രം നിർദ്ദേശവും നല്കിട്ടുണ്ട്