CinemaentertainmentkeralaLatest NewsMovie

ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ മമ്മുട്ടി എത്തുന്നു

ആരാധകർ ഏറെ കാത്തിരിക്കുന്നത് ഒരാളുടെ തിരിച്ചുവരവിനാണ് . മലയാള സിനിമ മിസ്സ് ചെയ്യുന്നതും അയാളെ തന്നെ . നമ്മുടെ സ്വന്തം മമ്മുട്ടിയെ തന്നെ. താരമിപ്പോള്‍ ചെറിയ ഒരു ഇടവേളയിലാണ് . ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കാണാതിരുന്ന അദ്ദേഹത്തെ ഇനി വീണ്ടും സ്‌ക്രീനിൽ കാണാം .ആരാധകരുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടിക്കൊണ്ട് മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം ‘കളങ്കാവല്‍’ എന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. ചിലന്തി വലയുടെ പശ്ചാത്തലത്തില്‍ കസേരിയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. വളരെ നിഗൂഢമായൊരു ചിരിയും മമ്മൂട്ടിയുടെ മുഖത്ത് കാണാം. ബ്രമ്മയുഗം ,റോഷാക്ക് കണ്ടതില്‍ നിന്നെല്ലാം അപ്പുറം ഈവിളിഷ് ആയൊരു കഥാപാത്രമാകും കളങ്കാവലിലേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ ഓര്‍മപ്പെടുത്തുകയാണ് പോസ്റ്റര്‍. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവല്‍. കുറുപ്പിന്റെ എഴുത്തുകാരന്‍ ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button