“നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ”;ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജയിലിൽ മർദ്ദനം
ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം ജയിലിൽ മർദ്ദനമേറ്റ് പരിക്കേറ്റു. സംഭവം ഞായറാഴ്ച വിയ്യൂർ സെൻട്രൽ ജയിലിലാണ് നടന്നത്.
വരാന്തയിലൂടെ നടക്കുന്നതിനിടെ, സഹതടവുകാരനായ കോട്ടയം സ്വദേശിയായ രഹിലാൽ അസ്ഫാക്കിനെ ആക്രമിക്കുകയായിരുന്നു. ഇരുവരും ഡി ബ്ലോക്കിലായിരുന്നു പാർപ്പിച്ചിരുന്നത്. “നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ…” എന്ന് ചോദിച്ചായിരുന്നു രഹിലാലിന്റെ ആക്രമണം.
രഹിലാൽ സ്പൂൺ കൊണ്ട് അസ്ഫാക്കിന്റെ തലയിലും മുഖത്തും കുത്തിയതിനെ തുടർന്ന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അസ്ഫാക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രഹിലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും വേർതിരിച്ച് പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും എന്ന് ജയിൽ അധികൃതർ അറിയിച്ചു.
ബിഹാർ സ്വദേശിയായ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക് ആലം (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. തായിക്കാട്ടുകരയിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 2023 ജൂലൈ 28-ന് ആലുവ മാർക്കറ്റിന് സമീപം കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Tag; You’re not going to torture children”; Accused in the rape and murder of a five-year-old girl in Aluva is beaten up in prison