മരപ്പട്ടി ശല്യം; ഹൈക്കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
മരപ്പട്ടി ശല്യത്തെ തുടർന്ന് ഹൈക്കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. കോടതി ഹാളിൽ ദുര്‍ഗന്ധം പരന്നതിനെ തുടർന്ന് അടിയന്തര ഹർജികൾ മാത്രം പരിഗണിച്ചശേഷം ചീഫ് ജസ്റ്റിസ് ബെഞ്ച് രാവിലെ 11 മണിയോടെ സിറ്റിങ് അവസാനിപ്പിച്ചു.
ഹൈക്കോടതിയുടെ ഒന്നാം നമ്പർ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. കഴിഞ്ഞ രാത്രി സീലിങ് വഴി അകത്തു കയറിയ മരപ്പട്ടി കോടതി ഹാളിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് ശക്തമായ ദുര്‍ഗന്ധം പരന്നിരുന്നു. വിവരം ലഭിച്ച വനംവകുപ്പ് സംഘം മരപ്പട്ടിയെ പിടികൂടിയെങ്കിലും (ഭാരം ഏകദേശം മൂന്ന് കിലോ), ഗന്ധം മുറിയിൽ നിലനിന്നതുകൊണ്ട് ഇന്ന് പ്രവർത്തനം തടസപ്പെട്ടു.
അതിനാൽ, രാവിലെ അടിയന്തരമായി കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിച്ച്, ബാക്കി ഹർജികൾ മറ്റ് ദിവസങ്ങളിലേക്കു മാറ്റി. കോടതി ഹാളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇന്നത്തേക്ക് സിറ്റിങ് റദ്ദാക്കി.
Tag: Woodpecker nuisance; High Court temporarily suspended