കത്ത് ചോര്‍ച്ച വിവാദം; നിയമ നടപടിയുമായി എം വി ഗോവിന്ദന്‍
സിപിഐഎമ്മിലെ കത്ത് ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദിന്തിരെ അഡ്വ. രാജഗോപാല്‍ നായര്‍ മുഖേന വക്കീൽ നോട്ടീസ് അയച്ചു.
നോട്ടീസിൽ പറഞ്ഞിരിക്കുന്നത്, ഷര്‍ഷാദ് ഉന്നയിച്ച ആക്ഷേപങ്ങൾ മൂന്നു ദിവസത്തിനകം പിന്‍വലിക്കണം എന്നും, ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ ഖേദപ്രകടനവും നടത്തണം എന്നും ആണ്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും, എംവി ഗോവിന്ദന്റെ മാനഹാനിക്ക് ഇടയാക്കുകയും ചെയ്തുവെന്നാണ് നോട്ടീസിലെ ആരോപണം. കൂടാതെ, കത്ത് ചോര്‍ന്നതല്ല, അത് പൊതുമേഖലയില്‍ ലഭ്യമായിരുന്നു എന്ന നിലപാടും നോട്ടീസിൽ വ്യക്തമാക്കുന്നു. ഇതേ വാദം രാജേഷ് കൃഷ്ണയും ഉയർത്തിയിട്ടുണ്ട്.
ഇതിന് മുമ്പ്, കത്ത് ചോർച്ച വിവാദം അസംബന്ധമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. എന്നാൽ, “അസംബന്ധമാണെന്ന് പറയുന്നതിന് മുമ്പ് മകനോട് ചോദിക്കേണ്ടതായിരുന്നു” എന്നാണ് മുഹമ്മദ് ഷര്‍ഷാദിന്റെ മറുപടി. ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ കൈവശമുണ്ടെന്നും, കത്ത് ചോര്‍ത്തിയത് ശ്യാംജിത്താണെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നതായും ഷര്‍ഷാദ് വ്യക്തമാക്കി.
Tag: Letter leak controversy; MV Govindan takes legal action