indiaLatest NewsNationalNews

ലോക്സഭയിൽ സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ; 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാർക്ക് സ്ഥാനനഷ്ടം

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. അഞ്ച് വർഷമോ അതിലധികമോ തടവ് ലഭിക്കാവുന്ന കേസിൽ അറസ്റ്റിലായി തുടർച്ചയായ 30 ദിവസം പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാർക്ക് 31-ആം ദിവസം തന്നെ സ്ഥാനനഷ്ടം സംഭവിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

ഇത് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമായിരിക്കും. 30 ദിവസം കസ്റ്റഡിയിൽ കഴിയുമ്പോൾ അവർക്ക് തന്നെ സ്ഥാന നഷ്ടമാകുകയും, അതോടെ മുഴുവൻ മന്ത്രിസഭയും പിരിയേണ്ട സാഹചര്യം വരികയും ചെയ്യും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ശുപാർശ നൽകാത്ത പക്ഷത്തിലും നിയമപരമായി സ്ഥാനനഷ്ടം സംഭവിച്ചതായി കണക്കാക്കും. എന്നാൽ, ജയിൽ മോചിതരായാൽ തിരിച്ചെത്തുന്നതിന് തടസമില്ലെന്നും ബിൽ വ്യക്തമാക്കുന്നു.

നിലവിൽ, രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചാൽ അയോഗ്യതയാണ് പ്രാബല്യത്തിലുള്ളത്. പൊതുരംഗത്തിൽ ശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് സർക്കാരിന്റെ പുതിയ നീക്കം.

അതേസമയം, ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടുന്ന മറ്റൊരു ബില്ലും അവതരിപ്പിക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയ ഈ ബില്ല്, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമപരമായ ചട്ടക്കൂടിൽ കൊണ്ടുവരുന്നതിനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടങ്ങൾക്ക് പിഴകൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

Tag: Important Constitutional Amendment Bill in Lok Sabha; Ministers who spend 30 days in custody lose their positions

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button