keralaKerala News
കർണാടകയിൽ 20കാരിയെ കൊല്ലപ്പെട്ടു; നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിൽ
കർണാടകയിലെ ചിത്രദുർഗയിൽ 20 കാരിയായ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ റോഡരികിൽ കണ്ടെത്തി. നഗ്നമാക്കപ്പെട്ട മൃതദേഹം പാതി കത്തിയ നിലയിലുമായിരുന്നു.
ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയതിന് ശേഷം പെൺകുട്ടി കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിനിരയായിരിക്കാമെന്നു പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം, കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. സംഭവം പുറത്തുവന്നതോടെ ചിത്രദുർഗയിൽ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
Tag: 20-year-old woman murdered in Karnataka; naked body found half burnt