ടിവികെയുടെ രണ്ടാം സമ്മേളനം; 100 അടി ഉയരമുള്ള വിജയിയുടെ കട്ട്ഔട്ട് വാഹനത്തിന് മുകളിലേക്ക് വീണു
ടിവികെയുടെ രണ്ടാം സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന 100 അടി ഉയരമുള്ള വിജയിയുടെ കട്ട്ഔട്ട് ക്രെയിനുപയോഗിച്ച് ഉയർത്തുന്നതിനിടെ മറിഞ്ഞു വീണു. പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് കൊടിമരം വീണത്. കാറിന് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തൊഴിലാളികൾ കൊടിമരം ഉയർത്തുന്ന സമയത്തായിരുന്നു അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചു.
അപകടത്തെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടോയെന്ന് സംബന്ധിച്ച് ചോദ്യങ്ങൾ ഉരുന്നുണ്ട്. ആയിരക്കണക്കിന് അനുയായികൾ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്ന ടിവികെ സമ്മേളനത്തിന് മുന്നോടിയായി സുരക്ഷിതത്വത്തിന് അധിക ശ്രദ്ധ വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വാഹനത്തിന് പകരം ആളുകളുടെ മേലായിരുന്നു കൊടിമരം വീണിരുന്നെങ്കിൽ ദുരന്തമാകുമായിരുന്നുവെന്ന് സ്ഥലത്തെത്തിയവർ അഭിപ്രായപ്പെട്ടു.
Tag: TVK’s second convention; 100-foot-tall vijay’s cutout falls on top of vehicle